ബിസിസിഐ വാർഷിക കരാർ ഉടൻ പ്രഖ്യാപിക്കും, അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, ഹർഷിത് റാണ എന്നിവർക്ക് സാധ്യത

അഭിറാം മനോഹർ

വെള്ളി, 18 ഏപ്രില്‍ 2025 (20:09 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാര്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന. ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയ യുവതാരം അഭിഷേക് ശര്‍മ ഒരു കോടി രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്ന ഗ്രേഡ് സിയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കും വാര്‍ഷിക കരാര്‍ ലഭിച്ചേക്കും. അതേസമയം വ്യക്തിഗത ഫോര്‍മാറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കിലും 3 ഫോര്‍മാറ്റിലും കളിച്ച താരമെന്ന നിലയില്‍ പേസര്‍ ഹര്‍ഷിത് റാണയേയും വാര്‍ഷിക കരാറിനായി പരിഗണിച്ചേക്കും. ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചെങ്കിലും സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും എ പ്ലസ് ഗ്രേഡില്‍ തന്നെ തുടര്‍ന്നേക്കും. വരും ദിവസങ്ങളില്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍