ബാബർ സ്ഥിരം പരാജയം നേട്ടമായത് ഹിറ്റ്മാന്, ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്

അഭിറാം മനോഹർ

ബുധന്‍, 13 ഓഗസ്റ്റ് 2025 (20:19 IST)
രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് ചൂട് പിടിക്കുന്നതിനിടെ ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി രോഹിത് ശര്‍മ. 2027ലെ ഏകദിന ലോകകപ്പില്‍ രോഹിത്തിനെയും കോലിയേയും പരിഗണിച്ചേക്കില്ലെന്ന ചര്‍ച്ചകള്‍ക്കിടയാണ് റാങ്കിങ്ങിലെ ഈ മുന്നേറ്റം.
 
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പാക് താരമായ ബാബര്‍ അസം നിരാശപ്പെടുത്തിയതോടെയാണ് 38കാരനായ രോഹിത് അപ്രതീക്ഷിതമായി കുതിച്ചത്. സമീപകാലത്തൊന്നും രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത് കളിച്ചിട്ടില്ല. ഇന്ത്യന്‍ താരമായ ശുഭ്മാന്‍ ഗില്ലിന് താഴെ രണ്ടാം സ്ഥാനത്താണ് രോഹിത് പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഗില്ലിന് 784 റേറ്റിംഗ് പോയന്റുള്ളപ്പോള്‍ 756 റേറ്റിംഗ് പോയിന്റാണ് രോഹിത്തിനുള്ളത്. 751 റേറ്റിംഗ് പോയന്റാണ് ബാബര്‍ അസമിനുള്ളത്. 736 റേറ്റിംഗ് പോയന്റുള്ള വിരാട് കോലിയാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍