Virat Kohli and Rohit Sharma: വിരാട് കോലിയുടെയും രോഹിത് ശര്‍മയും രാജ്യാന്തര ക്രിക്കറ്റ് ഭാവിയില്‍ സെലക്ടര്‍മാര്‍ തീരുമാനമെടുക്കണമെന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും സെലക്ടറുമായിരുന്ന ദേവാങ്ക് ഗാന്ധി. ഭാവിയിലേക്കുള്ള താരങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ കോലിയുടെയും രോഹിത്തിന്റെയും കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് ദേവാങ്കിന്റെ പരാമര്‍ശം.
' സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ കഴിവുള്ള യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, സായ് സുദര്‍ശന്‍ തുടങ്ങിയവരെ എത്രനാള്‍ ഇങ്ങനെ പുറത്തിരുത്തും? ട്വന്റി 20 യില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള പരിവര്‍ത്തനമാണ് ഏറ്റവും വലുത്. ടെസ്റ്റില്‍ ഏറ്റവും മികച്ച രീതിയില്‍ കളിച്ച് തെളിയിക്കുന്ന താരങ്ങളെ പരമാവധി വേഗം ഏകദിനത്തിലും എത്തിക്കണം,' ദേവാങ്ക് പറഞ്ഞു.