Virat Kohli and Rohit Sharma Comeback: ഇന്ത്യന്‍ ജേഴ്‌സിയില്‍ കോലിയും രോഹിത്തും കളിക്കുന്നത് കാണാന്‍ എത്രനാള്‍ കാത്തിരിക്കണം?

രേണുക വേണു

ശനി, 9 ഓഗസ്റ്റ് 2025 (08:22 IST)
Virat Kohli and Rohit Sharma

Virat Kohli and Rohit Sharma: ഐപിഎല്ലിനു ശേഷം വിരാട് കോലിയെയും രോഹിത് ശര്‍മയെയും ആരാധകര്‍ കളിക്കളത്തില്‍ കണ്ടിട്ടില്ല. ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ഇരുവരും ഇനി ഇന്ത്യക്കായി കളിക്കുക ഏകദിനത്തില്‍ മാത്രമാണ്. 
 
ബംഗ്ലാദേശിനെതിരെ ഷെഡ്യൂള്‍ ചെയ്തിരുന്ന ഏകദിന പരമ്പരയടക്കം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇല്ലായിരുന്നെങ്കില്‍ കോലിയും രോഹിത്തും ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി ഇറങ്ങുമായിരുന്നു. നിലവില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും. 
 
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇനി കോലിയും രോഹിത്തും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. ഒക്ടോബറിലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര. ഒക്ടോബര്‍ 19 നു പെര്‍ത്തില്‍ വെച്ച് ആദ്യ ഏകദിനം. ഒക്ടോബര്‍ 23 നു അഡ്‌ലെയ്ഡിലും ഒക്ടോബര്‍ 25 നു സിഡ്‌നിയിലും രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിന മത്സരങ്ങള്‍ നടക്കും. ഈ മൂന്ന് കളികളിലും കോലിയും രോഹിത്തും കളിക്കും. രോഹിത് ആയിരിക്കും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍