ബോളിവുഡ് താരം അനുഷ്ക ശർമ്മയുമായി പ്രണയത്തിലാകുന്നതിന് മുൻപ് വിരാട് കോഹ്‌ലിക്ക് മറ്റ് പ്രണയങ്ങൾ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ബ്രെസീലിയൻ നടി ഇസബെല്ലെ ലൈറ്റുമായുള്ള അടുപ്പം. വളരെ നാളുകൾക്ക് മുൻപായിരുന്നു അത്. വിരാട് കോഹ്‌ലി ഇസബെല്ലയുമായി ഡേറ്റിംഗ് നടത്തുന്നതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇസബെല്ലിന്റെയും വിരാടിന്റെയും ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇസബെല്ലും വിരാടും രണ്ട് വർഷമായി ഡേറ്റിംഗ് നടത്തിയതിനു ശേഷമാണ് വേർപിരിഞ്ഞതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്. വിരാട് ഒരിക്കലും ഈ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ, 2014 ൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇസബെല്ല ഇതിനെ കുറിച്ച് പറഞ്ഞിരുന്നു.
നിലവിൽ വിവാഹിതയായ നടി ഖത്തറിലെ ദോഹയിലാണ് താമസിക്കുന്നത്. യാത്ര, ജീവിതം, കുഞ്ഞുങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.