Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

നിഹാരിക കെ.എസ്

തിങ്കള്‍, 21 ജൂലൈ 2025 (09:17 IST)
ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി തിയേറ്ററിൽ വിജയമായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ വിജയാഘോഷത്തിൽ ദിലീപിനൊപ്പം മകൾ മീനാക്ഷിയും പങ്കെടുത്തതിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസമായിരുന്നു വിജയാഘോഷം. ഏറെ നാളുകൾക്ക് ശേഷം അച്ഛന്റെ വിജയത്തിൽ പങ്കെടുക്കാൻ എത്തിയ മകൾ മീനാക്ഷിയെ ദിലീപിന്റെ സിനിമയിലെ സഹപ്രവർത്തകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 
 
വേദിയിൽ ഇരുന്ന മകളെ അച്ഛൻ വിളിച്ചു തന്റെ അടുക്കലേക്ക് നിർത്തുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. പൊതുവെ മീഡിയ കണ്ടാൽ മീനാക്ഷി മുഖം തിരിക്കാറുണ്ട്. എന്നാൽ, ഇത്തവണ ക്യാമറ കണ്ണുകളെ നോക്കി ചിരിച്ച് സന്തോഷവതിയായി അച്ഛനൊപ്പം നിൽക്കുകയായിരുന്നു. അച്ഛനൊപ്പം ഏത് സാഹചര്യത്തിലും നിലയുറപ്പിച്ച മകളാണ് മീനാക്ഷിയെന്ന് വ്യക്തം. 
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by ???????????????????????? ???????????????? ???????????????????????????? ???????????????????????????????? (@dileep_fans_kerala__)

മകൾ അച്ഛൻ ബന്ധത്തിന്റെ ബോൺ ഏറ്റവും കൂടുതൽ അറിയുന്ന മഞ്ജു വാര്യർ ഇതുകൊണ്ട്തന്നെന്നാണ് അച്ഛനിൽ നിന്നും മകളെ അകറ്റാഞ്ഞതും. മീനൂട്ടിക്ക് അച്ഛൻ എന്താണെന്നും അവർ തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ടെന്നും പറഞ്ഞ മഞ്ജു, അവരെ ത്തമ്മിൽ പിരിച്ച് മീനൂട്ടിയെ വേദനിപ്പിച്ചിട്ട് അവളെ ഞാൻ കൊണ്ടുപോകുന്നില്ല എന്നും വെളിപ്പെടുത്തിയിരുന്നു. 
 
അതേസമയം, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രം ആയിരുന്നു പ്രിൻസ് ആൻഡ് ഫാമിലി. വമ്പൻ ഹിറ്റായിരുന്ന ചിത്രം കോടികൾ ആണ് വാരിക്കൂട്ടിയത്. 'ഭഭബ' ആണ് ദിലീപിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിൽ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍