സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്; ഇന്നത്തെ വില അറിയാം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 11 ഓഗസ്റ്റ് 2025 (10:50 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്. ഇന്ന് പവന് 560 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി കുറഞ്ഞു. അതേസമയം ഗ്രാമിന് 70 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 9375 രൂപയായി. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവില ഇന്ന് ഇടിയുകയായിരുന്നു.
 
ഇതിനുമുമ്പ് വെള്ളിയാഴ്ചയാണ് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നത്. അന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 75760 രൂപയായിരുന്നു. ട്രംപ് ഉയര്‍ന്ന താരിഫ് ചുമത്തിയതാണ് ഇന്ത്യയില്‍ സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യം ഇറക്കുമതി ചെയ്യുന്നുണ്ട്.
 
ആഗോള വിപണിയില്‍ വരുന്ന മാറ്റങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണ്ണവിലയെ ബാധിക്കാറുണ്ട്. ഡോളറിന്റെ മൂല്യം ഇടിയുന്നതും സ്വര്‍ണ്ണവില ഉയരാന്‍ കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍