ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

അഭിറാം മനോഹർ

ബുധന്‍, 29 ഒക്‌ടോബര്‍ 2025 (16:42 IST)
വനിതാ ഏകദിന ലോകകപ്പിലെ ഓള്‍റൗണ്ട് പ്രകടനങ്ങളുടെ മികവില്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ വമ്പന്‍ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍. വനിതകളുടെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ബൗളിങ്,ബാറ്റിംഗ്, ഓള്‍റൗണ്ടര്‍ പട്ടികകളില്‍ ആദ്യ 3 സ്ഥാനങ്ങളില്‍ ഇടം നേടാന്‍ ആഷ് ഗാര്‍ഡ്‌നര്‍ക്ക് സാധിച്ചു.
 
 ടൂര്‍ണമെന്റില്‍ 88.33 ശരാശരിയില്‍ 265 റണ്‍സാണ് താരം നേടിയത്. ഇതില്‍ 2 സെഞ്ചുറികള്‍ ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ 86 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ പതറിയ ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഒരു സെഞ്ചുറി. ന്യൂസിലന്‍ഡിനെതിരെ ഓസീസ് 128ന് 5 വിക്കറ്റെന്ന നിലയില്‍ തകര്‍ന്നപ്പോഴാണ് മറ്റൊരു സെഞ്ചുറി പ്രകടനമുണ്ടായത്. ഈ പ്രകടനങ്ങളോടെ ബാറ്റിംഗ് റാങ്കിങ്ങില്‍ 6 സ്ഥാനങ്ങള്‍ കുതിച്ച് രണ്ടാമതെത്താന്‍ താരത്തിനായി.ബൗളര്‍മാരുടെ പട്ടികയില്‍ സോഫി എക്ലിസ്റ്റോണ്‍, അലാന കിങ് എന്നിവര്‍ക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ് ഗാര്‍ഡ്‌നര്‍. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍