വാർഷിക റാങ്കിംഗ് പുറത്തിറക്കി ഐസിസി: ഏകദിനത്തിലും ടി20യിലും ഇന്ത്യ തന്നെ നമ്പർ വൺ, ടെസ്റ്റിൽ കനത്ത തിരിച്ചടി

അഭിറാം മനോഹർ

തിങ്കള്‍, 5 മെയ് 2025 (17:44 IST)
ഐസിസി പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റാങ്കിങ്ങില്‍ ഏകദിനത്തിലും ടി20യിലും ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. ടെസ്റ്റ് റാങ്കിങ്ങില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. 125 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയേയും ദക്ഷിണാഫ്രിക്കയേയും മറികടന്ന് 113 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടാണ് രണ്ടാമത്. 11 റേറ്റിംഗ് പോയിന്റുമായി ദക്ഷിണാഫ്രിക്ക മൂന്നാമതും 105 റേറ്റിങ്ങ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമാണ്.
 
മെയ് 2024ന് ശേഷം കളിച്ച എല്ലാ മത്സരങ്ങളുടെയും 100 ശതമാനവും അതിന് മുമ്പുള്ള 2 വര്‍ഷങ്ങളിലെ 50 ശതമാനവും കണക്കിലെടുത്താണ് പുതിയ വാര്‍ഷിക റാങ്കിംഗ്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ സമ്പൂര്‍ണ്ണ തോല്‍വി വഴങ്ങിയതും ഓസ്‌ട്രേലിയക്കെതിരെ പരമ്പര കൈവിട്ടതുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍