India - Bangladesh: നോർത്ത് ഈസ്റ്റിനെ പിളർത്തണം, വിഷം തുപ്പി ബംഗ്ലാദേശ് മുൻ ആർമി ഓഫീസർ, ക്രിക്കറ്റ് പര്യടനം ബിസിസിഐ വേണ്ടെന്ന് വെച്ചേക്കും
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ നയതന്ത്രബന്ധങ്ങള്‍ക്ക് വലിയ ഉലച്ചില്‍ സംഭവിച്ചിരിക്കുകയാണ്. സിന്ധുനദീജല കരാറും പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയും ഇന്ത്യ റദ്ദാക്കി കഴിഞ്ഞു. വ്യോമപാത അടയ്ക്കുന്നതടക്കമുള്ള നടപടികളുമായും പാകിസ്ഥാനും മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ബംഗ്ലാദേശ് തിരിച്ചടീക്കണമെന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ നിര്‍ദേശം ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തെയും ബാധിച്ചിരിക്കുകയാണ്.
നേരത്തെ ബംഗ്ലാദേശിന്റെ താത്കാലിക ഭരണചുമതലയുള്ള മുഹമ്മദ് യൂനുസും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയും ഇത്തരം പ്രസ്താവനകള്‍ വന്നതോടെ ഈ വര്‍ഷം ഓഗസ്റ്റില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം ബിസിസിഐ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 3 വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ ബംഗ്ലാദേശില്‍ കളിക്കാനിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ പര്യടനത്തില്‍ നിന്നും പിന്മാറിയേക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇതിന് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.