ഒരു ചായ എടുക്കട്ടെ, കാർഗിൽ യുദ്ധവിജയം ഓർമിപ്പിച്ച ധവാനെ പരിഹസിച്ച് അഫ്രീദി, താരങ്ങളുടെ വാക്പോര് മുറുകുന്നു

അഭിറാം മനോഹർ

ബുധന്‍, 30 ഏപ്രില്‍ 2025 (12:43 IST)
Fiery exchange between shikhar dhawan and shahid afridi
കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രൂപമെടുത്ത ഷാഹിദ് അഫ്രീദി- ശിഖര്‍ ധവാന്‍ വാക്‌പോര് മുറുകുന്നു. പഗല്‍ഗാമിലെ ആക്രമണത്തിന് കാരണം ഇന്ത്യന്‍ സൈന്യത്തിന്റെ പിടിപ്പ് കേടാണെന്നും ഇന്ത്യയില്‍ പടക്കം പൊട്ടിയാല്‍ പോലും കുറ്റം പാകിസ്ഥാനാണെന്നും അഫ്രീദി ഒരു പാക് ടിവി ഷോയില്‍ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായി കാര്‍ഗിലില്‍ നേടിയ വിജയം ചൂണ്ടിക്കാട്ടി ശിഖര്‍ ധവാന്‍ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രകോപനവുമായി മുന്‍ താരം വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
 
വിജയവും തോല്‍വിയുമൊക്കെ മറക്കാം. വരു ശിഖര്‍ നമുക്ക് ഒരു ചായ കുടിക്കാം എന്നെഴുതികൊണ്ട് ചായ കുടിക്കുന്ന സ്വന്തം ചിത്രവും അഫ്രീദി പങ്കുവെച്ചു. ഒപ്പം ശിഖര്‍ ധവാന്റെ എക്‌സിലെ പ്രതികരണം ഉള്‍പ്പെടുന്ന പോസ്റ്റും ഇതിനൊപ്പം അഫ്രീദി പങ്കുവെച്ചിട്ടുണ്ട്. ധവാന്‍ ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ആരാധകര്‍ ഉള്‍പ്പടെ ഒട്ടേറെ പേരാണ് അഫ്രീദിയെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
 

Chouro jeet haar ko , aao tumhey chae pilata hun Shikhar . #FantasticTea https://t.co/ilEOepsVm0 pic.twitter.com/T45O8o2XUR

— Shahid Afridi (@SAfridiOfficial) April 29, 2025
 നേരത്തെ കാര്‍ഗില്‍ യുദ്ധം ചൂണ്ടികാണിച്ച ധവാന്‍. അഫ്രീദി അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് എന്തെങ്കിലും ചെയ്യാനാകുമോ എന്ന് നോക്കണമെന്ന് ഉപദേശിച്ചിരുന്നു.  ഞങ്ങള്‍ നിങ്ങളെ കാര്‍ഗിലില്‍ തോല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിങ്ങള്‍ തരം താണ നിലയിലാണ്. ഇനിയും എത്ര താഴും. ഇങ്ങനെ അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പകരം നിങ്ങളുടെ മനസും ചിന്തയും സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കു. ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഞങ്ങളുടെ സൈന്യത്തെ പറ്റി അഭിമാനം മാത്രമെയുള്ളു. ഭാരത് മാതാ കി ജയ് എന്നായിരുന്നു ശീഖര്‍ ധവാന്റെ പോസ്റ്റ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍