പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

അഭിറാം മനോഹർ

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (18:19 IST)
ഒക്ടോബര്‍ 31ന് മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടി20 മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. മത്സരത്തിന് മൂന്നാഴ്ചയോളം ബാക്കിയുള്ളപ്പോഴാണ് ആരാധകര്‍ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയത്. 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത്. 2 പരമ്പരകളുടേയും 1,75,000 ടിക്കറ്റുകള്‍ ഇതുവരെ വിറ്റുതീര്‍ന്നതായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്.
 
ഒക്ടോബര്‍ 19ന് പെര്‍ത്തില്‍ നടക്കുന്ന ഏകദിനമത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഒക്ടോബര്‍ 29 മുതലാണ് ടി20 മത്സരങ്ങള്‍ ആരംഭിക്കുക.  പുതിയ നായകനായ ശുഭ്മാന്‍ ഗില്ലിന് കീഴിലാകും ഇന്ത്യ ഏകദിന പരമ്പര കളിക്കുക. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഏറെക്കാലത്തിന് ശേഷം ഇന്ത്യയ്ക്കായി കളിക്കുക ഈ ഏകദിന പരമ്പരയിലാകും.അതിനാല്‍ തന്നെ ഏകദിന മത്സരങ്ങളിലും കാണികളുടെ വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍