2024ലെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സ്വന്തമാക്കി സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്‌കാരം. ബ്രയന്‍ ലാറ, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഉണ്ടായിരുന്ന ചടങ്ങില്‍ വെച്ചാണ് സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങിയത്. വരുണ്‍ ചക്രവര്‍ത്തിയേയാണ് ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി തിരെഞ്ഞെടുത്തത്. 2024ല്‍ 13 ടി20 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ചുറികള്‍ ഉള്‍പ്പടെ 436 റണ്‍സാണ് സഞ്ജു നേടിയത്. 2025ല്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറിയടക്കം 183 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.
ഏഷ്യാകപ്പിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. രാജ്യത്തിന് വേണ്ടി കളിക്കുന്നത് അഭിമാനകരമാണെന്നും ഒന്‍പതാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ടീമിനായി അതും ചെയ്യുമെന്നും സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് പറഞ്ഞു. അതേസമയം ചടങ്ങിലെത്തിയ രോഹിത് ശര്‍മയായിരുന്നു സിയറ്റ് വേദിയിലെ പ്രധാന ആകര്‍ഷണം. ശരീരഭാരം കുറച്ചെത്തിയ രോഹിത്തിന്റെ വീഡിയോകളും ദൃശ്യങ്ങളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.