ബിസിസിഐയ്ക്ക് വേണ്ടെങ്കിലെന്ത്, സഞ്ജുവിനെ റാഞ്ചി ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ

അഭിറാം മനോഹർ

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (15:15 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്ക്റ്റ് താരം സഞ്ജു സാംസണെ നിയമിച്ചു. ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് സഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറായി തെരെഞ്ഞെടുത്തത്. ഇപിഎല്‍ എന്ന ബ്രാന്‍ഡിന്റെ ഇന്ത്യയുടെ വളര്‍ച്ചയില്‍ സഞ്ജു നിര്‍ണായക പങ്കുവഹിക്കുമെന്ന് പ്രീമിയര്‍ ലീഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
 
പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുംബൈയില്‍ നടന്ന പ്രീമിയര്‍ ലീഗ് ആരാധക കൂട്ടായ്മയില്‍ സഞ്ജു സാംസണ്‍ മുന്‍ ഇംഗ്ലണ്ട് താരവും ലിവര്‍പൂള്‍ സ്‌ട്രൈക്കറുമായിരുന്ന മൈക്കല്‍ ഓവനുമായി വേദി പങ്കിട്ടു. താന്‍ ലിവര്‍പൂളിന്റെ ആരാധകനാണെന്ന് പറഞ്ഞ സഞ്ജു ക്ലബിനോടുള്ള തന്റെ ആരാധന പങ്കുവെയ്ക്കുകയും തന്റെ ഫുട്‌ബോള്‍ അനുഭവങ്ങളെ പറ്റി വാചാലമാവുകയും ചെയ്തു. അതേസമയം പരിപാടിയില്‍ പങ്കെടുത്ത ആഴ്‌സണല്‍ ആരാധകരുടെ എണ്ണം കണ്ട് മൈക്കല്‍ ഓവന്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
 

PL Trophy Sanju Samson pic.twitter.com/tuCheEYIrJ

— Premier League India (@PLforIndia) October 4, 2025
ഇപിഎല്ലിന് പുറമെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ബ്രാന്‍ഡ് അംബാസഡറാണ് സഞ്ജു. ഇപിഎല്‍ അംബാസഡറായുള്ള സഞ്ജുവിന്റെ നിയമനം കേരളത്തിലെ പുതിയ തലമുറ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രചോദനമാകുമെന്ന് ഇപിഎല്‍ അധികൃതര്‍ വ്യക്തമാക്കി. കേരളത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും തമ്മിലുള്ള അന്തരം നികത്താനും കൂടുതല്‍ കായിക അന്തരീക്ഷം ഒരുക്കാനും സഞ്ജുവിന്റെ സാന്നിധ്യം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയാണ് ഇപിഎല്‍ അധികൃതര്‍ പങ്കുവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍