Virat Kohli: ഇങ്ങനെ കിതച്ചാൽ പറ്റില്ല, ജിമ്മിൽ പോയി ഫിറ്റാകു, കോലി ഫിറ്റ്നസിൽ കർക്കശക്കാരൻ, അനുഭവം പറഞ്ഞ് രവിശാസ്ത്രി

അഭിറാം മനോഹർ

വെള്ളി, 17 ഒക്‌ടോബര്‍ 2025 (18:42 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഒക്ടോബര്‍ 19ന് ആരംഭിക്കുമ്പോള്‍, എല്ലാ കണ്ണുകളും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയ്ക്കും രോഹിത് ശര്‍മയ്ക്കും മുകളിലാണ്. ഏറെ നാളുകള്‍ക്ക് ശേഷം ഇരുതാരങ്ങളും തിരിച്ചെത്തുന്നത് ആഘോഷമാക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ആരാധകര്‍. കരിയറിന്റെ അവസാനഘട്ടത്തിലാണെങ്കിലും ഇന്നും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോലി ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളേക്കാള്‍ മുകളിലാണ്. ഇപ്പോഴിതാ കോലിയുടെ ഈ ഫിറ്റ്‌നസ് പ്രാന്തിനെ പറ്റിയുള്ള ഒരു സംഭവം വിശദീകരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ലിസണര്‍(LiSTNR) പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് ശാസ്ത്രി പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്.
 
റണ്‍സുകള്‍ എടുക്കുമ്പോള്‍ ഫിറ്റ്‌നസില്‍ മോശമാണെങ്കില്‍ കോലി അത് ഉടന്‍ മനസിലാക്കും. രണ്ടാം റണ്ണിന് ഓടുമ്പോള്‍ ശ്വാസം മുട്ടി നില്‍ക്കുമ്പോള്‍ കോലി മൂന്നാമത്തെ റണ്‍സ് നോക്കി നില്‍ക്കുകയാകും. അപ്പോള്‍ തന്നെ കോലി കൊടുക്കുന്ന സന്ദേശം വ്യക്തമാണ്. പോയി ശരീരം ഫിറ്റാക്കു. അല്ലെങ്കില്‍ ഈ ടീമില്‍ നിനക്ക് സ്ഥാനമില്ല. ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് ലെവല്‍ തന്നെ മാറ്റിയത് കോലിയാണ്. അടുത്ത കൂട്ടുക്കാരോട് പോലും ഈ വിഷയത്തില്‍ കോലി കരുണ കാണിച്ചിരുന്നില്ല.പലപ്പോഴും എനിക്ക് ഇടപെടേണ്ടി വന്നിട്ടുണ്ട്. ഫിറ്റ്‌നസ് കുറവ് കാരണം കൊണ്ട് ആരെങ്കിലും പുറത്തായാല്‍ കോലിയ്ക്ക് ചോര തെറിക്കും. അവന്‍ ബൗണ്ടറിലൈനില്‍ എങ്കിലും എത്തട്ടെ ഇപ്പോള്‍ ചീത്തപറയേണ്ടെന്ന് പറയും. അതാണ് കോലി. ശാസ്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍