Anil Kumble: 1999 ല്‍ പാക്കിസ്ഥാനെ തകിടുപൊടിയാക്കിയ കുംബ്ലെ മാജിക്ക്; ഓര്‍മയുണ്ടോ ആ പത്ത് വിക്കറ്റ് നേട്ടം?

രേണുക വേണു

വെള്ളി, 17 ഒക്‌ടോബര്‍ 2025 (13:07 IST)
Anil Kumble

Anil Kumble: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍, പരിശീലകന്‍, ക്രിക്കറ്റ് കമന്റേറ്റര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ ജന്മദിനമാണ് ഇന്ന്. 1970 ഒക്ടോബര്‍ 17 നു ജനിച്ച കുംബ്ലെ ഇന്ന് 55-ാം ജന്മദിനം ആഘോഷിക്കുകയാണ്. 
 
കുംബ്ലെയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ 1999 ല്‍ പാക്കിസ്ഥാനെതിരെ നടത്തിയ പ്രകടനമാണ് ക്രിക്കറ്റ് പ്രേമികളിലേക്ക് ആദ്യം ഓടിയെത്തുക. ഡല്‍ഹിയില്‍ നടന്ന പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പത്ത് വിക്കറ്റുകളും കുംബ്ലെയുടെ പേരിലായിരുന്നു. 
 
420 റണ്‍സ് വിജയലക്ഷ്യം മുന്നില്‍കണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാക്കിസ്ഥാനെ 207 ല്‍ ഇന്ത്യ ഓള്‍ഔട്ട് ആക്കി. എല്ലാ വിക്കറ്റുകളും കുംബ്ലെയ്ക്ക്. ഓപ്പണര്‍ ഷാഹിദ് അഫ്രീദിയെ പുറത്താക്കിയാണ് കുംബ്ലെ വിക്കറ്റ് വേട്ട ആരംഭിച്ചത്. സയീദ് അന്‍വര്‍, ഇജാസ് അഹമ്മദ്, ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ്, മൊയീന്‍ ഖാന്‍ തുടങ്ങി പാക്കിസ്ഥാന്റെ പേരുകേട്ട ബാറ്റര്‍മാരെയെല്ലാം കുംബ്ലെ മടക്കി. ഒന്നാം ഇന്നിങ്‌സിലെ നാല് വിക്കറ്റ് അടക്കം ഡല്‍ഹി ടെസ്റ്റില്‍ കുംബ്ലെ നേടിയത് 14 വിക്കറ്റുകള്‍. കളിയിലെ താരവും കുംബ്ലെ തന്നെ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍