മിച്ചല്‍ മാര്‍ഷ് ആണ് ഓസ്‌ട്രേലിയയെ നയിക്കുക. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സ് പരുക്കിനെ തുടര്‍ന്ന് കളിക്കുന്നില്ല. ഒന്നാം ഏകദിനത്തിനു പെര്‍ത്ത് ആതിഥേയത്വം വഹിക്കും. രണ്ടാം ഏകദിനം അഡ്‌ലെയ്ഡിലും മൂന്നാം ഏകദിനം സിഡ്‌നിയിലും നടക്കും. ഒക്ടോബര്‍ 23 വ്യാഴം, ഒക്ടോബര്‍ 25 ശനി എന്നീ ദിവസങ്ങളിലാണ് മറ്റു രണ്ട് ഏകദിനങ്ങള്‍. ജിയോ സിനിമ ആപ്പിലും സ്റ്റാര്‍ സ്പോര്‍ട്സിലും മത്സരങ്ങള്‍ തത്സമയം കാണാം. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതിനു മത്സരങ്ങള്‍ ആരംഭിക്കും.
ഇന്ത്യ, സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, അക്സര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ
ഓസ്ട്രേലിയ, സ്‌ക്വാഡ്: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, കൂപ്പര്‍ കോണ്‍ലി, ബെന്‍ ഡ്വാര്‍ഷ്യൂസ്, നഥാന്‍ ഏലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹന്‍മെന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാത്യു റെന്‍ഷാ, മാത്യു ഷോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്
ഇന്ത്യ, സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ