ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച (ഒക്ടോബര്‍ 19) തുടക്കം.
ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്
മുന്‍ നായകന്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും ഏഴ് മാസത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്
ഒന്നാം ഏകദിനത്തിനു പെര്‍ത്ത് ആതിഥേയത്വം വഹിക്കും. രണ്ടാം ഏകദിനം അഡ്‌ലെയ്ഡിലും മൂന്നാം ഏകദിനം സിഡ്‌നിയിലും നടക്കും
ഒക്ടോബര്‍ 23 വ്യാഴം, ഒക്ടോബര്‍ 25 ശനി എന്നീ ദിവസങ്ങളിലാണ് മറ്റു രണ്ട് ഏകദിനങ്ങള്‍. ജിയോ സിനിമ ആപ്പിലും സ്റ്റാര്‍ സ്പോര്‍ട്സിലും മത്സരങ്ങള്‍ തത്സമയം കാണാം. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതിനു മത്സരങ്ങള്‍ ആരംഭിക്കും