ഇന്ത്യയെ നിസാരമായി കാണരുത്, ജയിക്കണമെങ്കിൽ മികച്ച പ്രകടനം തന്നെ നടത്തണം, ഇംഗ്ലണ്ട് വനിതാ ടീമിന് ഉപദേശവുമായി നാസർ ഹുസൈൻ
വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം ഇന്ന് നടക്കാനിരിക്കെ ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകനായ നാസ്സര്‍ ഹുസൈന്‍. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവും ടീം സ്പിരിറ്റും ചേര്‍ന്നെങ്കില്‍ മാത്രമെ ഇന്ത്യക്കെതിരെ വിജയിക്കാനാകു എന്ന് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. ജിയോസ്റ്റാര്‍ പ്രസ് റൂമില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച തുടക്കമാണ് കിട്ടിയത്. ആദ്യ 2 മത്സരങ്ങളില്‍ വിജയിച്ചു. എന്നാല്‍ ഓസീസിനെതിരെ വലിയ സ്‌കോര്‍ നേടാനായിട്ടും പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കയോടും തോറ്റുപോയി. എന്നാല്‍ മികച്ച പ്രകടനമാണ് ഈ 2 കളികളിലും ഇന്ത്യ കാഴ്ചവെച്ചത്.ഇംഗ്ലണ്ടിന്റെ ബൗളിംഗും ഫീല്‍ഡിംഗും മികച്ചതാണ്. നാറ്റ് സ്‌കിവര്‍-ബ്രണ്ട്, ഹെതര്‍ നൈറ്റ്, ചാര്‍ലി ഡീന്‍, സോഫി എക്ക്‌ലസ്റ്റണ്‍, ലിന്‍സി സ്മിത്ത് തുടങ്ങിയവര്‍ ടീമിന്റെ കരുത്താണ്. എന്നാല്‍ ബാറ്റിംഗ് സ്‌കിവര്‍-ബ്രണ്ടും നൈറ്റ്ടുമാണ് പ്രധാനതാരങ്ങള്‍. അതിനാല്‍ തന്നെ ഇന്ത്യയെ മറികടക്കണമെങ്കില്‍ എല്ലാ ബാറ്റര്‍മാരും തങ്ങളുടെ പങ്ക് വഹിക്കണം. ഇന്ത്യന്‍ നിരയില്‍ ഹര്‍ലീന്‍ കൗര്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. ഓപ്പണര്‍മാരും ഫോമിലെത്തി കഴിഞ്ഞു. ഹര്‍മന്‍ പ്രീത് വലിയ മത്സരങ്ങളില്‍ പ്രകടനം നടത്തുന്ന താരമാണ്. ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മയും ലോവര്‍ ഓര്‍ഡറില്‍ ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന താരങ്ങളാണ്. ദീപ്തി ശര്‍മയോ സോഫി എക്ക്‌ലസ്റ്റണോ ആകും മത്സരഫലത്തെ സ്വാധീനിക്കുക. നാസര്‍ ഹുസൈന്‍ പറഞ്ഞു.