വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണപോരാട്ടം, എതിരാളികൾ ഇംഗ്ലണ്ട്

അഭിറാം മനോഹർ

ഞായര്‍, 19 ഒക്‌ടോബര്‍ 2025 (12:07 IST)
വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണപോരാട്ടം. ടൂര്‍ണമെന്റില്‍ 2 മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. സെമിഫൈനല്‍ ഉറപ്പിക്കാന്‍ ഇനി ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായുണ്ട്. അതിനാല്‍ തന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
 
 ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. 2022ന് ശേഷം കളിച്ച 6 ഏകദിനങ്ങളില്‍ അഞ്ചിലും ഇംഗ്ലണ്ടിനെതിരെ വിജയിക്കാനായി എന്നതാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. അതേസമയം സോഫി എക്ലിസ്റ്റോണ്‍, ലിന്‍സി സ്മിത്ത് എന്നീ ഇടം കയ്യന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയ്ക്ക് തലവേദനയാകും. ഓപ്പണിങ്ങില്‍ സ്മൃതി മന്ദാന, പ്രതിക റാവല്‍ കൂട്ടുക്കെട്ട് നല്‍കുന്ന തുടക്കമാകും മത്സരത്തില്‍ നിര്‍ണായാകമാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍