റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

അഭിറാം മനോഹർ

ഞായര്‍, 5 ഒക്‌ടോബര്‍ 2025 (10:14 IST)
വനിതാ ലോകകപ്പില്‍ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് താക്കീതുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന.പുരുഷന്മാരുടെ ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കിടെയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് വനിതാ വിഭാഗത്തില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഏകദിനത്തില്‍ 11 തവണ ഇന്ത്യക്കെതിരെ മത്സരിച്ചപ്പോഴും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.
 
 റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനാണെന്നാണ് ഇത് സംബന്ധിച്ച് പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയുടെ പ്രതികരണം. 11 തവണ ഇന്ത്യ വിജയിച്ചു എന്നതിനര്‍ഥം പാകിസ്ഥാന്‍ ഒരിക്കലും ഇന്ത്യക്കെതിരെ വിജയിക്കില്ല എന്നല്ല. മികച്ച ക്രിക്കറ്റ് കളിക്കുന്നതിലാണ് കാര്യം. എതിരാളികള്‍ ആരെന്ന് വിഷയമാക്കുന്നില്ല. കളിയില്‍ മാത്രമാണ് ശ്രദ്ധ. ബംഗ്ലാദേശിനെതിരായ ഒരു കളിവെച്ച് ടൂര്‍ണമെന്റിനെയാകെ വിലയിരുത്തുന്നത് ശരിയല്ല. സന പറഞ്ഞു. അതേസമയം ഇന്ത്യക്കെതിരായ മത്സരത്തില്‍ ടീമിന് സമ്മര്‍ദ്ദമുണ്ടെന്ന കാര്യം സന ശരിവെച്ചു.
 
ലോകം മുഴുവന്‍ കാണുന്ന മത്സരമാണ് ഇന്ത്യ- പാക് പോരാട്ടം. സമ്മര്‍ദ്ദം കൈകാര്യം ചെയ്യുക എന്നത് പ്രധാനമാണ്. ഞങ്ങള്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കും. പ്ലാനുകള്‍ ഫലപ്രദമാക്കാനായി ശ്രമിക്കും. സന പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍