പാക് ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവുമായ ഷുഐബ് മാലിക്ക് വീണ്ടും വിവാഹമോചിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. 2024 ജനുവരിയിലാണ് സാനിയാ മിര്‍സയുമായി വിവാഹമോചിതനായ മാലിക് നടിയായ സനാ ജാവേദിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വേര്‍പിരിയല്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ ഷുഐബ് മാലിക് ഓട്ടോഗ്രാഫ് ഒപ്പിടുമ്പോള്‍ സന മാലിക്കില്‍ നിന്നും മുഖം തിരിച്ച് നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാനിയ മിര്‍സയുമായി 14 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ചാണ് മാലിക് സന ജാവേദിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഷുഐബ് മാലിക്കിന്റെ മത്സരങ്ങള്‍ കാണാന്‍ സന സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു.