ഒന്നാം ഇന്നിങ്‌സില്‍ 286 റണ്‍സിന്റെ ലീഡെടുത്ത ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ഇന്നിങ്‌സില്‍ 146 നു ഓള്‍ഔട്ട് ആക്കി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവിനു രണ്ടും വാഷിങ്ടണ്‍ സുന്ദറിനു ഒരു വിക്കറ്റും. രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനായി അലിക് അതനാസെ (74 പന്തില്‍ 38), ജസ്റ്റിന്‍ ഗ്രീവ്‌സ് (52 പന്തില്‍ 25), ജയ്ഡന്‍ സീല്‍സ് (12 പന്തില്‍ 22) എന്നിവര്‍ മാത്രമാണ് ചെറിയ ചെറുത്തുനില്‍പ്പെങ്കിലും നടത്തിയത്.
ഇന്ത്യ, ഒന്നാം ഇന്നിങ്‌സ് - 448/5 ഡിക്ലയര്‍
വെസ്റ്റ് ഇന്‍ഡീസ്, രണ്ടാം ഇന്നിങ്‌സ് - 146 നു ഓള്‍ഔട്ട്
ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ കെ.എല്‍.രാഹുല്‍ (197 പന്തില്‍ 100), ധ്രുവ് ജുറല്‍ (210 പന്തില്‍ 125), രവീന്ദ്ര ജഡേജ (176 പന്തില്‍ പുറത്താകാതെ 104) എന്നിവര്‍ സെഞ്ചുറി നേടി. നായകന്‍ ശുഭ്മാന്‍ ഗില്ലിനു അര്‍ധ സെഞ്ചുറി.