മൂന്ന് ഫോര്‍മാറ്റിലും ഗില്‍ നായകസ്ഥാനത്തേക്ക് എത്തുമെന്ന സൂചനയാണ് ടീം പ്രഖ്യാപനം നല്‍കുന്നത്. ഏഷ്യ കപ്പില്‍ അത്ര മികച്ച പ്രകടനം നടത്താതിരുന്നിട്ടും ഗില്‍ ടി20 ടീമില്‍ ഉപനായകനായി തുടരും. ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ പകരക്കാരനായി ഗില്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചു. അടുത്ത ഏകദിന ലോകകപ്പ് ഗില്ലിനു കീഴിലായിരിക്കും ഇന്ത്യ കളിക്കുകയെന്ന് ഇതോടെ ഉറപ്പായി. ഏകദിന ടീമില്‍ ശ്രേയസ് അയ്യരിനു ഉപനായകസ്ഥാനം ലഭിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ ഇടംപിടിക്കുകയും ഏകദിന ടീമില്‍ നിന്ന് തഴയപ്പെടുകയും ചെയ്തു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറല്‍, യശസ്വി ജയ്‌സ്വാള്‍
ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍