ഒന്നാമൻ അഭിഷേക് തന്നെ, ഐസിസി ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

അഭിറാം മനോഹർ

ബുധന്‍, 1 ഒക്‌ടോബര്‍ 2025 (17:03 IST)
ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ഓപ്പണിംഗ് താരം അഭിഷേക് ശര്‍മ. ഏഷ്യാകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് അഭിഷേകിന് തുണയായത്. ഏഷ്യാകപ്പിലെ 7 ഇന്നിങ്ങ്‌സുകളില്‍ നിന്നും 314 റണ്‍സാണ് അഭിഷേക് സ്വന്തമാക്കിയത്. 44.86 ശരാശരിയും 200 സ്‌ട്രൈക്ക്‌റേറ്റിലുമാണ് അഭിഷേകിന്റെ പ്രകടനം. ടൂര്‍ണമെന്റിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടതും അഭിഷേകായിരുന്നു.
 
 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മധ്യനിര താരമായ തിലക് വര്‍മ പട്ടികയില്‍ മൂന്നാമതാണ്. ഏഷ്യാകപ്പില്‍ 6 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 43.50 ശരാശരിയിലും 131.48 സ്‌ട്രൈക്ക്‌റേറ്റിലും 261 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഏഷ്യാകപ്പില്‍ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണ്‍ 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുപ്പത്തിയൊന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ഉപനായകനായ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് സഞ്ജുവിന്റെ നേട്ടം.ലിസ്റ്റില്‍ 32 റാങ്കിലാണ് ഗില്ലുള്ളത്.
 
ഏഷ്യാകപ്പിലെ 7 മത്സരങ്ങളില്‍ 4 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 33 റണ്‍സ് ശരാശരിയില്‍ 132 റണ്‍സാണ് സഞ്ജു പരമ്പരയില്‍ സ്വന്തമാക്കിയത്. ആദ്യ അഞ്ചില്‍ നാലാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലറും അഞ്ചാം സ്ഥാനത്ത് ശ്രീലങ്കയുടെ പതും നിസങ്കയുമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍