ആദ്യ 2 ഓവറിൽ അഭിഷേകിന് പുറത്താക്കു, ഇന്ത്യ പേടിക്കും, പാക് ബൗളർമാരെ ഉപദേശിച്ച് അക്തർ

അഭിറാം മനോഹർ

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (18:17 IST)
2025ലെ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നടക്കാനിരിക്കെ പാകിസ്ഥാന്‍ പേസര്‍മാര്‍ക്ക് ഉപദേശവുമായി മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷോയ്ബ് അക്തര്‍. ടൂര്‍ണമെന്റിലെ ഫേവറേറ്റുകള്‍ ഇന്ത്യയാണെങ്കിലും പാകിസ്ഥാന്‍ ഉറച്ച മനോഭാവത്തോടെ ശ്രമിച്ചാല്‍ വിജയം കൂടെ വരുമെന്നാണ് അക്തര്‍ വ്യക്തമാക്കിയത്.
 
 ഇന്ത്യന്‍ കളിക്കാര്‍ക്ക് ചുറ്റുമുള്ള ഒരു ഓറ മാറ്റിവെയ്ക്കു. അത് തകര്‍ക്കാനാണ് ശ്രമിക്കേണ്ടത്. ബംഗ്ലാദേശിനെതിരെ നിങ്ങള്‍ എന്ത് മൈന്‍ഡ് സെറ്റിലാണോ കളിച്ചത് അതാണ് ആവശ്യമുള്ളത്. നിങ്ങള്‍ 20 ഓവര്‍ എറിയേണ്ടതില്ല. വിക്കറ്റുകള്‍ നേടാന്‍ ശ്രമിക്കു. ഗെയിം ഓണ്‍ ഹേ ഷോയില്‍ അക്തര്‍ പറഞ്ഞു. എന്റെ വാക്കുകള്‍ നിങ്ങള്‍ ഓര്‍ത്തുവെയ്ക്കുക. ആദ്യ 2 ഓവറിനുള്ളില്‍ തന്നെ അഭിഷേക് ശര്‍മയെ പുറത്താക്കാനായാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകും. പാകിസ്ഥാന്റെ ആദ്യ ശ്രദ്ധ ആ കാര്യത്തിലായിരിക്കണം. അങ്ങനെ സംഭവിച്ചാല്‍ വിജയം സ്വന്തമാക്കാന്‍ പാകിസ്ഥാനാകും. അക്തര്‍ പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍