പാകിസ്ഥാൻ ഇന്ത്യയ്ക്ക് എതിരാളികളെ അല്ലെന്ന് സൂര്യ, ഫൈനലിൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഷഹീൻ അഫ്രീദി

അഭിറാം മനോഹർ

വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (17:17 IST)
ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാകിസ്ഥാനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിയത്. കൃത്യമായ ആധിപത്യത്തോട് കൂടി 2 മത്സരങ്ങളിലും വിജയിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എതിരാളികളെ അല്ലെന്നും അങ്ങനെ പറയുന്നത് നിര്‍ത്തണമെന്നും ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. റൈവല്‍റി എന്നാല്‍ 2 ടീമുകള്‍ 15-20 മത്സരം കളിക്കുമ്പോള്‍ ഒപ്പത്തിനൊപ്പം എന്ന സ്ഥിതിയുണ്ടാകണമെന്നും എന്നാല്‍ 13-0, 13-1 എന്ന റെക്കോര്‍ഡിനെ റൈവല്‍റി എന്ന് പറയാനാകില്ലെന്നും സൂര്യ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പാക് പേസറായ ഷഹീന്‍ അഫ്രീദി.
 
സൂര്യ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് പറഞ്ഞ് ഷഹീന്‍ ഷാ മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കി. എന്നാല്‍ ഭാവിയില്‍ ആ വെല്ലുവിളി പാകിസ്ഥാന്‍ ഏറ്റെടുക്കുന്നുവെന്ന സൂചനയും ഷാഹീന്‍ നല്‍കി. ഫൈനലില്‍ വീണ്ടും കണ്ടുമുട്ടിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഏഷ്യാകപ്പ് വിജയിക്കാനാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. അതിനായി പരമാവധി ശ്രമിക്കും. ഷഹീന്‍ അഫ്രീദി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍