ഐപിഎല്ലിൽ ലഖ്നൗ ഇനി കസറും, തന്ത്രങ്ങൾ മെനയാൻ വില്യംസൺ കോച്ചിംഗ് ടീമിൽ

അഭിറാം മനോഹർ

വ്യാഴം, 16 ഒക്‌ടോബര്‍ 2025 (14:58 IST)
2026 ഐപിഎല്‍ സീസണിന് മുന്നോടിയായി ന്യൂസിലന്‍ഡ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണെ സ്ട്രാറ്റജിക് അഡൈ്വസറായി നിയമിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ്. എസ്എ ടി20 ലീഗില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍്‌സിനൊപ്പം വില്യംസണ്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് ടീമിനായി തന്ത്രങ്ങളൊരുക്കാന്‍ വില്യംസണെ ലഖ്‌നൗ പാളയത്തില്‍ എത്തിച്ചിരിക്കുന്നത്.
 
കെയ്ന്‍ വില്യംസണിനെ ടീമിനൊപ്പം ചേര്‍ക്കുക എന്നത് മഹത്തായ നിമിഷമാണെന്നും നായകനെന്ന നിലയിലും ക്രിക്കറ്റിനെ മികച്ച രീതിയില്‍ മനസിലാക്കിയിട്ടുള്ള വ്യക്തിയെന്ന നിലയിലും വില്യംസണിന്റെ സേവനം വിലപ്പെട്ടതാകുമെന്നും ലഖ്‌നൗ മാനേജ്‌മെന്റ് വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാനായിരുന്നു ലഖ്‌നൗ മെന്ററായത്.
 
സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലെങ്കിലും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള വാര്‍ഷിക കരാറില്‍ നിന്നും വില്യംസണ്‍ പിന്മ്മാറിയിരുന്നു. ഐപിഎല്ലില്‍ 2018ല്‍ നായകനെന്ന നിലയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനലിലെത്തിക്കാന്‍ വില്യംസണായിരുന്നു. 79 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 35.47 ശരാശരിയില്‍ 2128 റണ്‍സാണ് വില്യംസന്റെ പേരിലുള്ളത്. കഴിഞ്ഞ ഐപിഎല്ലില്‍ താരത്തെ ഒരു ഐപിഎല്‍ ടീമും സ്വന്തമാക്കിയിരുന്നില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍