ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

അഭിറാം മനോഹർ

ബുധന്‍, 23 ഏപ്രില്‍ 2025 (18:44 IST)
ജമ്മു കശ്മീര്‍ ഒന്നടങ്കം വിലപിക്കുന്നതും ഓരോ ഗ്രാമവും നഗരവും അടച്ചിട്ടിരിക്കുന്നതും ഇതാദ്യമായാണ് കാണുന്നതെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി പ്രസിഡന്റ് ഗുലാം നബി ആസാദ്. ജമ്മു കശ്മമീരിലെ ചില പള്ളികളില്‍ തീവ്രവാദികള്‍ക്ക് വേണ്ടി പിന്തുണ അഭ്യര്‍ഥിച്ചിരുന്ന ഒരു കാലം കശ്മീരിനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ഇമാമുമാരും ഭീകരര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്നും ഇങ്ങനെയൊന്ന് ആദ്യമായാണ് കാണുന്നതെന്നും ഗുലാം നബി ആസാദിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
 
മുന്‍പ് ആളുകള്‍ സമാനമായ സംഭവങ്ങളില്‍ അപൂര്‍വമായി മാത്രമെ അപലപിക്കുമായിരുന്നുള്ളു. തീവ്രവാദികള്‍ക്കെതിരെ നിന്നാല്‍ തങ്ങളുടെ ജീവന് ആപത്തുണ്ടാകുമെന്ന് ഭയന്നായിരിക്കും. എന്നാല്‍ ഇന്ന് കശ്മീര്‍ ഒന്നടകം വിലപിക്കുകയും ഓരോ ഗ്രാമവും നഗരവും അടച്ചിട്ടിരിക്കുകയും ചെയ്തിരിക്കുന്നു.ജമ്മു കശ്‌മെരിലെ ചില പള്ളികളില്‍ തീവ്രവാദികള്‍ക്ക് വേണ്ടി പിന്തുണ അഭ്യര്‍ഥിച്ചിരുന്ന ഒരു കാലം കശ്മീരിനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ഇമാമുമാരും ഭീകരര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്നും ഇങ്ങനെയൊന്ന് ആദ്യമായാണ് കാണുന്നത്. ഗുലാം നബി ആസാദ് പറഞ്ഞു.
 

#WATCH | #PahalgamTerroristAttack | Srinagar, J&K | Democratic Progressive Azad Party President Ghulam Nabi Azad says, "... Earlier, people used to rarely condemn similar incidents. Maybe because they were afraid that if they spoke against militants, their lives could be in… pic.twitter.com/tD7E5e9BHF

— ANI (@ANI) April 23, 2025
 കശ്മീരിലെ ജനങ്ങള്‍ക്ക് ഇതെല്ലാം മടുത്തിരിക്കുന്നു. ഒരുക്കാലത്ത് മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ തീവ്രവാദികള്‍ക്ക് മുസ്ലീങ്ങള്‍ അഭയം നല്‍കുന്നതായി ആരോപണം വന്നിരുന്നു. ഇന്ന് ജനങ്ങള്‍ തങ്ങള്‍ തീവ്രവാദികള്‍ക്ക് എതിരാണെന്ന് തെളിയിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനം ഒഴിവാക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. കൊല്ലപ്പെട്ട ഹിന്ദു സഹോദരി സഹോദരന്മാര്‍ക്കൊപ്പമാണ് തങ്ങളെന്നും തീവ്രവാദികള്‍ക്ക് എതിരാണെന്നും കശ്മീരിലെ മുസ്ലീങ്ങള്‍ നല്‍കിയ സന്ദേശത്തില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍