ടെസ്റ്റിൽ വൻ അഴിച്ചുപണി: ക്യാപ്റ്റനായി രോഹിത് തന്നെ, കരുൺ നായരും പാട്ടീധാറും ടെസ്റ്റ് ടീമിലേക്ക്, 35 താരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്തു

അഭിറാം മനോഹർ

ബുധന്‍, 30 ഏപ്രില്‍ 2025 (18:30 IST)
ഗൗതം ഗംഭീര്‍ പരിശീലകനായതിന് ശേഷം ലിമിറ്റഡ് ഓവറില്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ പരിതാപകരമാണ്. ഐപിഎല്‍ അവസാനിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ടെസ്റ്റ് ടീമിനായി 35 താരങ്ങളെ ഇന്ത്യന്‍ എ, സീനിയര്‍ ടീമുകള്‍ക്കായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്ത. രോഹിത് ശര്‍മ ക്യാപ്റ്റനായി തുടരും. അതേസമയം മധ്യനിരയില്‍ കരുണ്‍ നായര്‍, രജത് പാട്ടീധാര്‍ എന്നീ താരങ്ങളെ ബിസിസിഐ കാര്യമായി പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
ടീമിന്റെ ബാക്കപ്പ് ഓപ്പണറായി സായ് സുദര്‍ശനും പരിഗണനയിലുണ്ട്. ഐപിഎല്ലില്‍ ഗുജറാത്തിനായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് താരം നടത്തുന്നത്. നിലവില്‍ ഇന്ത്യ എ ടീമിലുള്ള താരം വൈകാതെ തന്നെ ബാക്കപ്പ് ഓപ്പണറായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചേക്കും. അശ്വിന്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചതിനാല്‍ കുല്‍ദീപിനെ മുഖ്യ സ്പിന്നറായി ടെസ്റ്റില്‍ പരിഗണിക്കും. നിലവില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 35 താരങ്ങളുടെ പ്രകടനം ബിസിസിഐ അടുത്ത ദിവസങ്ങളില്‍ വിലയിരുത്തും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍