ശീലമുണ്ട്, ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാൻ തയ്യാർ:സഞ്ജു സാംസൺ

അഭിറാം മനോഹർ

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (15:28 IST)
ടീമിനായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് ടീമിലെ ബാറ്റിംഗ് പൊസിഷനെ പറ്റി സഞ്ജു മനസ്സ് തുറന്നത്. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തും വരെ ഇന്ത്യയുടെ ഓപ്പണിംഗ് റോളിലാണ് സഞ്ജു കളിച്ചിരുന്നത്.
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടുള്ള സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ... ഞാന്‍ മുന്‍പ് വിവിധ ടീമുകള്‍ക്കായി വിവിധ ബാറ്റിംഗ് പൊസിഷനുകളില്‍ കളിച്ചിട്ടുണ്ട്. ഒരുപാട് വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. വ്യത്യസ്ഥമായ റോളുകളില്‍ മുന്‍നിരയിലും ഫിനിഷറായും മധ്യനിരയിലും കളിച്ച് പരിചയമുണ്ട്. ഏത് ബാറ്റിംഗ് പൊസിഷനിലും ഉപയോഗിക്കാന്‍ പാകത്തില്‍ ഷോട്ടുകള്‍ കൈവശമുണ്ട്. സാഹചര്യത്തിന് അനുസരിച്ചാണ് ബാറ്റിംഗ് പൊസിഷന്‍ മാറുന്നത്. എവിടെയും ബാറ്റ് ചെയ്യാന്‍ തയ്യാറാണ് സഞ്ജു പറഞ്ഞു.
 
വരാനിരിക്കുന്ന ടി20 ലോകകപ്പിനെ പറ്റിയുള്ള ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി ഇങ്ങനെ. ടി20 ലോകകപ്പിന് മുന്‍പായി നടക്കുന്ന 3 പരമ്പരകളെ പറ്റി കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു. ഒരു സമയത്ത് ഒരു ഗെയിമില്‍ മാത്രം ശ്രദ്ധ കൊടുക്കാനാണ് ശ്രമിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ കളിക്കുക എന്നത് വെല്ലുവിളിയാണ്. താരങ്ങള്‍ പരീക്ഷിക്കപ്പെടും. മാനസികമായും ശാരീരികമായും കരുത്തനായിരിക്കാന്‍ ഈ പരമ്പര ഉപയോഗപ്പെടും. സഞ്ജു പറഞ്ഞു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍