Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

അഭിറാം മനോഹർ

തിങ്കള്‍, 28 ജൂലൈ 2025 (18:07 IST)
Divya Deshmukh
ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ 19കാരിയായ ദിവ്യ ദേശ്മുഖ്. ലോക ചെസ് വനിതാ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും ദിവ്യ സ്വന്തമാക്കി. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈ ബ്രേയ്ക്കറില്‍ പരാജയപ്പെടുത്തിയാണ് ദിവ്യയുടെ നേട്ടം.
 
നേരത്തെ ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ക്ലാസിക്കല്‍ പോരാട്ടങ്ങള്‍ സമനിലയിലായതോടെയാണ് മത്സരം ടൈ ബ്രേയ്ക്കറിലേക്ക് നീണ്ടത്. ടൈ ബ്രേയ്ക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം മത്സരത്തില്‍ വിജയിച്ചതോടെയാണ് ദിവ്യ ലോക ചാമ്പ്യനായി മാറിയത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ.
 
 കൊനേരു ഹംപിയാണ് ആദ്യമായി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ ഇന്ത്യന്‍ വനിതാ ചെസ് താരം. ഇതിന് ശേഷം ദ്രോണാവാലി ഹരിക,വൈശാലി എന്നിവര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.മത്സരം ടൈ ബ്രേയ്ക്കറിലേക്ക് നീണ്ടപ്പോള്‍ മത്സരപരിചയം ഏറെയുള്ള കൊനേരു ഹംപിക്കാണ് എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത്. കരിയറില്‍ 2 തവണ ലോക ചാമ്പ്യനായിട്ടുണ്ട് എന്ന റെക്കോര്‍ഡാണ് ഇതിന് കാരണം. നിലവില്‍ ഫിഡേ റേറ്റിങ്ങില്‍ വനിതാ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്താണ് കൊനേരു ഹംപി. ദിവ്യ പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍