FIDE Women's Chess Worldcup Final: വനിതാ ചെസ് ലോകകപ്പ് കിരീടം ഉറപ്പിച്ച് ഇന്ത്യ, ഫൈനലിൽ കൊനേരും ഹംപി- ദിവ്യ ദേശ്മുഖ് പോരാട്ടം

അഭിറാം മനോഹർ

വെള്ളി, 25 ജൂലൈ 2025 (17:57 IST)
Humpy vs Divya Deshmukh
ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍. ചരിത്രത്തിലാദ്യമായാണ് കലാശപോരാട്ടത്തില്‍ 2 ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ തന്നെ കൊനേരും ഹംപിയും ദിവ്യ ദേശ്മുഖുമാണ് ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുക. സെമിയില്‍ ചൈനയുടെ ലെയ് ടിങ്ജിയെ പരാജയപ്പെടുത്തിയാണ് ഹംപി ഫൈനലിലെത്തിയത്. അതേസമയം ചൈനയുടെ മുന്‍ ലോകചാമ്പ്യനായ ടാന്‍ സോംങ്കിയെ പരാജയപ്പെടുത്തിയാണ് ദിവ്യ ഫൈനലിലെത്തിയത്.
 
ഫിഡെ ലോക വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് ദിവ്യ ദേശ്മുഖ് ഫൈനലിലെത്തിയത്. രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം കൊനേരും ഹംപിയും സ്വന്തമാക്കി.അതേസമയം ദിവ്യയുമായുള്ള മത്സരം കഠിനമായിരിക്കുമെന്നും ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളെത്തി എന്നതില്‍ സന്തോഷമുണ്ടെന്നും കൊനേരു ഹംപി പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍