ഇനി രണ്ട് വഴിക്ക്, ഒരുപാട് ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനം, വേർപിരിയൽ വാർത്ത അറിയിച്ച് സൈന നേഹ്‌വാളും പി കശ്യപും
ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്തങ്ങളായ ദിക്കുകളിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞാനും കശ്യപും രണ്ട് വഴിക്ക് പിരിയാമെന്ന തീരുമാനമെടുത്തു. രണ്ട് പേരുടെയും സമാധാനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് ഈ തീരുമാനം. ഇതുവരെ ജീവിതത്തില്‍ തന്നെ മികച്ച ഓര്‍മകള്‍ക്ക് നന്ദി. അതിനൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസിലാക്കിയതിനും നിങ്ങള്‍ക്ക് നന്ദി. സൈന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2018 ഡിസംബറിലായിരുന്നു കശ്യപും സൈനയും തമ്മില്‍ വിവാഹിതരായത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ സൈന 2010,2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. ഒളിമ്പിക്‌സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരമാണ് പി കശ്യപ്. 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കശ്യപ് സ്വര്‍ണമെഡല്‍ നേടിയിരുന്നു.