Aarit Kapil: ഗുകേഷോ പ്രജ്ഞാനന്ദയോ വേണമെന്നില്ല, കാൾസനെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് 9 വയസുകാരൻ മതി, ആരാണ് ലോകചാമ്പ്യനെ ഞെട്ടിച്ച ആരിത് കപിൽ

അഭിറാം മനോഹർ

വ്യാഴം, 26 ജൂണ്‍ 2025 (15:41 IST)
Aarit Kapil
ആധുനിക ചെസിലെ ഏറ്റവും മഹാനായ താരമെന്നാണ് നോര്‍വെക്കാരനായ മാഗ്‌നസ് കാള്‍സണ്‍ അറിയപ്പെടുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ചെസിലെ ഇതിഹാസതാരങ്ങളെ പരാജയപ്പെടുത്തി ഇതിഹാസമായി ഉയര്‍ന്ന കാള്‍സനെ പല താരങ്ങളും പലപ്പോഴായി തോല്‍പ്പിച്ചിട്ടുണ്ട്. എപ്പോഴെല്ലാം കാള്‍സന്‍ പരാജയപ്പെടുന്നോ അതെല്ലാം വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഇത്തവണ ലോക ഒന്നാം നമ്പര്‍ താരത്തെ വിറപ്പിച്ചത് വെറും 9 വയസ് മാത്രം പ്രായമുള്ള ഒരു ഇന്ത്യക്കാരനാണ്.
 
 ഏളി റ്റൈറ്റില്‍ഡ് റ്റിയൂസ്‌ഡേ ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റില്‍ കാള്‍സനെ സമനിലയില്‍ തളച്ചത് 9 വയസുള്ള ഡല്‍ഹിക്കാരന്‍ പയ്യന്‍ ആരിത് കപിലാണ്. അടുത്തിടെ സമാപിച്ച ദേശീയ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായിരുന്നു ആരിത്. കാള്‍സനെ തോല്‍പ്പിക്കുന്നതിന് ഏതാണ്ട് അടുത്തെത്തിയതിന് ശേഷമായിരുന്നു മത്സരം സമനിലയില്‍ അവസാനിച്ചത്. 2078 ഇലോ റേറ്റിങ് ഉള്ള ആരിത് ഫിഡെ കാന്‍ഡിഡേറ്റ് മാസ്റ്ററാന്. 8 മുതല്‍ 10 വയസ് വരെയുള്ളവര്‍ക്കായി നടന്നുകൊണ്ടിരിക്കുന്ന ഫിഡെ വേള്‍ഡ് കപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ആരിത്. കളിയുടെ ഇടവേളയിലാണ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ താരം പങ്കെടുത്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍