ഇന്ത്യയോട് തോറ്റതിൽ അരിശം തീരാതെ പാക് ടെന്നീസ് താരം, കൈ കൊടുക്കാനെത്തിയ ഇന്ത്യൻ താരത്തെ അപമാനിച്ചു

അഭിറാം മനോഹർ

ബുധന്‍, 28 മെയ് 2025 (14:37 IST)
Pakistan tennis player's bad behaviour against Indian player get caught on camera
ജൂനിയര്‍ ഡേവിസ് കപ്പ് മത്സരത്തില്‍(അണ്ടര്‍ 16) ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഇന്ത്യന്‍ താരത്തോട് രോഷപ്രകടനവുമായി പാക് ടെന്നീസ് താരം. കളിക്കൊടുവില്‍ കളിക്കാര്‍ തമ്മില്‍ പതിവായി നടത്തുന്ന ഹസ്തദാനത്തിന് തയ്യാറെടുക്കവെയാണ് പാക് താരം ഇന്ത്യയോടേറ്റന്‍ തോല്‍വിക്ക് അരിശം തീര്‍ത്തത്. കസാഖിസ്ഥാനില്‍ ശനിയാഴ്ച നടന്ന ഏഷ്യാ- ഓഷ്യാനിയ ജൂനിയര്‍ ഡേവിസ് കപ്പ് പ്ലേ ഓഫ് മത്സരത്തിനിടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
 
ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ പ്രകാശ് സാരണും താവിഷ് പാഹ്വവയുമാണ് ഏറ്റുമുട്ടിയത്. സിംഗിള്‍സ് പോരാട്ടത്തില്‍ പാക് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകളിലാണ് വിജയിച്ചത്. എന്നാല്‍ മത്സരത്തിനൊടുവില്‍ ഇന്ത്യന്‍ താരം കൈ കൊടുക്കാനായി നെറ്റിന് അടുത്തേക്ക് പോയപ്പോഴാണ് പ്രകോപനപരമായി താരം പെരുമാറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 

BREAKING:India defeats Pakistan 2-0 in Junior Davis Cup

See how Pakistani player showing attitude in hand shake.
They deserve the treatment which we give them time to time.@DavisCup@toisports#JuniorDavisCup#Sports #India #Pakistan pic.twitter.com/Ue9JGWKIUB

— Bihar Buzz (@buzz_bihar) May 27, 2025
 മത്സരം പൂര്‍ത്തിയായ ശേഷം പതിവ് ഹസ്തദാനത്തിനായി നെറ്റ്‌സിനരികിലെത്തിയ ഇന്ത്യന്‍ താരത്തിന്റെ കൈകളില്‍ പാകിസ്ഥാന്‍ താരം ശക്തിയായി അടിക്കുകയായിരുന്നു. ഇന്ത്യ- പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ പാക് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് ഇല്ലാത്ത പെരുമാറ്റമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. അതേസമയം പാക് താരത്തിന്റെ പെരുമാറ്റത്തില്‍ സംയമനത്തോടെ പെരുമാറിയ ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചും ആരാധകര്‍ രംഗത്തെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍