Omar Abdullah vs Mehbooba mufti: സിന്ധുനദീജലതർക്കം, കശ്മീരിൽ മെഫ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും രണ്ട് തട്ടിൽ, നേതാക്കൾ തമ്മിൽ സോഷ്യൽ മീഡിയയിൽ തുറന്ന പോര്

അഭിറാം മനോഹർ

ശനി, 17 മെയ് 2025 (13:35 IST)
Omar Abdulla- Mehbooba mufti
ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കത്തിനിടെ ജമ്മു-കശ്മീറിലെ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയും തമ്മിലുള്ള സോഷ്യല്‍ മീഡിയയിലെ പരസ്പരമുള്ള തര്‍ക്കം രൂക്ഷമാകുന്നു. പാകിസ്ഥാനുമായുള്ള ഇന്‍ഡസ് വാട്ടേഴ്‌സ് ട്രീറ്റി ഇന്ത്യ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ടുള്‍ബുള്‍ നാവിഗേഷന്‍ പ്രോജക്റ്റ് പുനരാരംഭിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ള സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെട്ടതാണ് വാക്‌പോരിന് തുടക്കം കുറിച്ചത്.
 
1987-ല്‍ ആരംഭിച്ച ടുള്‍ബുള്‍ നാവിഗേഷന്‍ പ്രോജക്റ്റ് ബാന്‍ഡിപോറ ജില്ലയിലെ വുലാര്‍ തടാകത്തിനെ നിലനിര്‍ത്താനായി സിന്ദുനദിയുടെ ഉപനദിയായ ജെലം നദിയില്‍ നിന്നും ജലം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ന്‍ഡസ് വാട്ടേഴ്‌സ് ട്രീറ്റി ലംഘിക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണത്തെ തുടര്‍ന്ന് 2007-ല്‍ ഈ പദ്ധതി നിര്‍ത്തലാക്കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വാട്ടര്‍ ട്രീറ്റി ഇന്ത്യ റദ്ദാക്കിയതോടെ ഈ പദ്ധതി പുനരാരംഭിക്കണമെന്നാണ് ഒമര്‍ അബ്ദുള്ളയുടെ ആവശ്യം. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഒമര്‍ അബ്ദുള്ള പറയുന്നത് ഇങ്ങനെ.
 

The Wular lake in North Kashmir. The civil works you see in the video is the Tulbul Navigation Barrage. It was started in the early 1980s but had to be abandoned under pressure from Pakistan citing the Indus Water Treaty. Now that the IWT has been “temporarily suspended” I… pic.twitter.com/MQbGSXJKvq

— Omar Abdullah (@OmarAbdullah) May 15, 2025
 പാകിസ്ഥാനുമായുള്ള ജല ഉടമ്പടി നിലവിലിരിക്കെ നിര്‍ത്തിയിരിക്കുകയാണ്. അതിനാല്‍, ഈ പ്രോജക്റ്റ് പുനരാരംഭിക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കുന്നു' എന്നാണ് ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചത്. 1980-കളില്‍ ആരംഭിച്ച ഈ പദ്ധതി പാകിസ്ഥാന്റെ ഇന്‍ഡസ് ട്രീറ്റി ലംഘന ആരോപണത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടു. ഇത് പൂര്‍ത്തിയാക്കിയാല്‍ ജെലം നദി ഗതാഗതത്തിനും വിനോദയാത്രകള്‍ക്കും ഉപയോഗിക്കാനാകും. ശൈത്യകാലത്ത് ഡൗണ്‍സ്ട്രീം പവര്‍ പ്രോജക്റ്റുകളുടെ ഉല്‍പാദനക്ഷമതയും വര്‍ദ്ധിക്കുമെന്നും ഒമര്‍ അബ്ദുള്ള വിശദീകരിച്ചു.
 
എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ ഈ ശ്രമം വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു. ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം ഇപ്പോള്‍ പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞ് ഒന്ന് തണുത്ത നിലയിലാണ്. ഇതിനിടെ ടുള്‍ബുള്‍ പ്രോജക്റ്റ് പുനരാരംഭിക്കാനുള്ള ആഹ്വാനം അപകടകരമായ ആക്രോശമാണ്. രണ്ട് രാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങിയ സാഹചര്യത്തില്‍, കശ്മീര്‍ മനുഷ്യരുടെ ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിക്കുകയാണ്. ജലം പോലെയുള്ള അത്യാവശ്യ വിഭവം ആയുധമാക്കുന്നത് മാനവികതയ്ക്ക് വിരുദ്ധമാണ്. എന്നാന് മെഹ്ബൂബ മുഫ്തി എക്‌സില്‍ ഒമര്‍ അബ്ദുള്ളയ്ക്ക് മറുപടിയായി കുറിച്ചത്.
 

Actually what is unfortunate is that with your blind lust to try to score cheap publicity points & please some people sitting across the border, you refuse to acknowledge that the IWT has been one of the biggest historic betrayals of the interests of the people of J&K. I have… https://t.co/j55YwE2r39

— Omar Abdullah (@OmarAbdullah) May 16, 2025
മുഫ്തി പാകിസ്ഥാനെ ഇഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നു.ഇന്‍ഡസ് ഉടമ്പടി ജമ്മു-കശ്മീരിന്റെ താല്പര്യങ്ങളെ ഒട്ടും പരിഗണിക്കാത്ത ഒരു ചരിത്രപരമായ ദ്രോഹമാണെന്നും ജലം കശ്മീരികളുടെ അവകാശമാണെന്നും അത് നമ്മള്‍ ഉപയോഗിക്കണമെന്നും ഒമര്‍ അബ്ദുള്ള മറുപടി നല്‍കി. നിങ്ങളുടെ പിതാമഹനായ പിതാമഹന്‍ ഷെയ്ഖ് അബ്ദുല്ല പോലും രണ്ട് ദശകത്തോളം പാകിസ്ഥാനോട് ചേരാനായി വാദിച്ചിരുന്ന ആളാണെന്നും മുഖ്യമന്ത്രിയായപ്പോള്‍ മാത്രമാണ് അദ്ദേഹം ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നതെന്നും മെഹ്ബൂബ മുഫ്തി തിരിച്ചടീച്ചു. പിഡിപി എപ്പോഴും അതിന്റെ തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മെഹ്ബൂബ മുഫ്തി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍