വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

അഭിറാം മനോഹർ

വ്യാഴം, 15 മെയ് 2025 (16:18 IST)
പാകിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രത്തില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി. ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് ആണവ വികിരണമുണ്ടായി എന്ന പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. എന്നാല്‍ ഇതില്‍ സത്യമില്ലെന്നും പാകിസ്ഥാനില്‍ ആണവ വികിരണ ചോര്‍ച്ചയില്ലെന്നും ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ചു.
 
പാകിസ്ഥാന്റെ ആണവായുധ കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന പ്രചാരണം ഇന്ത്യന്‍ വ്യോമസേന എയര്‍ മാര്‍ഷല്‍ എ കെ ഭാരതി നിഷേധിച്ചിരുന്നു. പാകിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രമാണ് കിരാന ഹില്ലുകള്‍ എന്ന് അറിയില്ലെന്നും അവിടെ ആക്രമണം നടത്തിയിട്ടില്ലെന്നുമാണ് എ കെ ഭാരതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതേസമയം ആണവവികിരണ ചോര്‍ച്ച കണ്ടെത്തുന്ന യുഎസിന്റെ ബീച്ച് ക്രാഫ്റ്റ് ബി 350 എന്ന ഏരിയല്‍ മെഷറിങ് സിസ്റ്റം ഘടിപ്പിച്ച വിമാനം പാക് വ്യോമമേഖലയില്‍ എത്തിയെന്ന് പ്രചാരണമുണ്ട്. ഇത് ശരിവെയ്ക്കുന്ന റഡാര്‍ വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ ഒരു പ്രതികരണവും പാകിസ്ഥാന്‍ നടത്തിയിരുന്നില്ല.  ആശങ്കകള്‍ ശക്തമായതോടെയാണ് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ആണവ വികിരണം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍