ഈ യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും ചെയ്ത തെറ്റ് എന്താണ്?, എന്തിനാണ് അവര്‍ ഇതിനകത്ത് പെടുന്നത്. സൈനിക പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നത്തിന്റെ ലക്ഷണങ്ങള്‍ മാത്രമേ ചികിത്സിക്കൂ, പ്രധാനപ്രശ്‌നങ്ങള്‍ അപ്പോഴും അവിടെ തന്നെ നില്‍ക്കും. യുദ്ധം ഒരിക്കലും സമാധാനം നല്‍കില്ല.പുല്വാമയിലെ ആക്രമണത്തിന് പ്രതികാരമായി നടത്തിയ ബാലക്കോട്ട് എയര്‍സ്‌ട്രൈക്കില്‍ നിന്ന് എന്ത് കിട്ടി. ഇരുഭാഗത്തും നേതൃത്വം സൈനികമല്ല, രാഷ്ട്രീയമായ ഇടപെടല്‍ തിരഞ്ഞെടുക്കണം. എത്രകാലം ജമ്മു-കശ്മീര്‍, പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളിലെ ജനം ഇതിന്റെ ഫലം അനുഭവിക്കുമെന്നും മെഹ്ബൂബ മുഫ്തി ചോദിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചുവെന്ന് ഇന്ത്യ വാദിക്കുന്നു. അതേസമയം, പാകിസ്ഥാന്‍ പൂഞ്ചിലെ ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടര്‍ നശിപ്പിച്ചുവെന്നും ഫൈറ്റര്‍ ജെറ്റ് വീഴ്ത്തിയെന്നും പ്രഖ്യാപിക്കുന്നു. ഇതിനര്‍ഥം ഇരുകൂട്ടരും തങ്ങളുടെ അക്കൗണ്ട് സെറ്റില്‍ ചെയ്‌തെന്നാണ്. യുദ്ധത്തിന്റെ യുഗം അവസാനിച്ചെന്ന് മനസിലാക്കണം. ഇരുനേതാക്കളും ഫോണ്‍ എടുത്ത് സംഘര്‍ഷം പരിഹരിക്കാമെങ്കില്‍ അത് ചെയ്യണം. അതിര്‍ത്തിപ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ഇരു രാജ്യങ്ങളും നടപടിയെടുക്കണമെന്നും മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.