കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

അഭിറാം മനോഹർ

ബുധന്‍, 22 ഒക്‌ടോബര്‍ 2025 (19:41 IST)
കേരളത്തിന്റെ രാഷ്ട്രീയഭാവിയില്‍ കോണ്‍ഗ്രസിന് ഇനി സ്ഥാനമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജന്‍. സംസ്ഥാനത്ത് ഇനി ഒരിക്കലും ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാണെന്നും ജയരാജന്‍ പറഞ്ഞു.
 
 കേരളം ഒരു പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെല്ലാം പുതിയ കേരളത്തിനോടൊപ്പം സഞ്ചരിക്കുകയാണ്. ഐശ്വര്യ സമൃദ്ധമായ പുതിയ കേരളത്തിനൊപ്പമാണ് ജനങ്ങളുള്ളത്. ആര് മുഖ്യമന്ത്രിയാകാന്‍ പുറപ്പെട്ട് വന്നാലും കേരളത്തില്‍ അവരാരും ഇനി മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ല. രാഷ്ടീയ ചരിത്രത്തില്‍ ഇനി കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടാകില്ല. ഇ പി ജയരാജന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍