റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറികൊണ്ടിരുന്ന സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. ഇന്ന് രാവിലെ പവന് 2480 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ വീണ്ടും 960 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണം 92,320 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. 11,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
2 ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണവില തിരിച്ചുകയറിയിരുന്നെങ്കിലും ഇന്ന് 2 തവണയായി 3440 രൂപയാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായത്. ഇന്നലെ രാവിലെ സ്വര്‍ണവില പവന് 97,360 രൂപയായി ഉയര്‍ന്നതിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്.
അമേരിക്കന്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം, ചൈന- അമേരിക്ക വ്യാപാരയുദ്ധം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.