Gold Rate: ഒരു പവന്‍ സ്വര്‍ണത്തിനു ഒരു ലക്ഷം കൊടുക്കേണ്ടി വരുമോ? കുതിപ്പ് തുടരുന്നു

രേണുക വേണു

തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (10:11 IST)
Gold Price

Gold Rate: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 91,960 രൂപയായി. ഇന്നലെ ഒരു പവന് 91,720 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണവില. താമസിയാതെ സ്വര്‍ണവില പവനു ഒരു ലക്ഷത്തിനു അടുത്തെത്താനും സാധ്യതയുണ്ട്. 
 
സ്വര്‍ണവില ക്രമാതീതമായി ഉയരുന്നത് വിവാഹ വിപണിയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയുള്‍പ്പെടെ ഉപഭോക്താവിന് ഒരു ലക്ഷത്തിലധികം രൂപ നല്‍കേണ്ട അവസ്ഥയുണ്ട് നിലവില്‍. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അധികമായി ഉപഭോക്താവ് നല്‍കേണ്ടി വരും. 
 
24 കാരറ്റിന് പവന് 99,408 രൂപയും ഗ്രാമിന് 12,426 രൂപയുമാണ് വില. 18 കാരറ്റിന് പവന് 74,552 രൂപയും ഗ്രാമിന് 9,319 രൂപയുമാണ് വില. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍