ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് മര്‍ദ്ദനം: പോലീസില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കോഴിക്കോട് റൂറല്‍ എസ്പി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (09:18 IST)
ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് മര്‍ദ്ദന സംഭവത്തില്‍ പോലീസില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു. ഷാഫി പറമ്പിലിനെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ് അദ്ദേഹം പറഞ്ഞു.
 
പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്ന് എസ്പി പറഞ്ഞു. വടകരയില്‍ നടന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇകാര്യം പറഞ്ഞത്. അതേസമയം ഷാഫി പറമ്പില്‍ എംപിക്കെതിരെ പോലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം ഡിജിപി പരാതി നല്‍കി. 2 ഡിവൈഎസ്പി മാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ട് അടിച്ച പോലീസ് ഉദ്യോഗസ്ഥനും എതിരെയാണ് പരാതി നല്‍കിയത്.
 
നടപടി ഉണ്ടായില്ലെങ്കില്‍ റൂറല്‍ എസ്പിയുടെ ഔദ്യോഗിക വസതി അടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതേസമയം സംഭവത്തില്‍ പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്പില്‍ ഉടന്‍ പരാതി നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍