Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

അഭിറാം മനോഹർ

വെള്ളി, 9 മെയ് 2025 (16:07 IST)
Indian Army
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ 14 ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനുകളെ തയ്യാറാക്കി പ്രതിരോധ മന്ത്രാലയം. കരസേന മേധാവിയാണ് ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥരെയും എന്റോള്‍ ചെയ്ത ഉദ്യോഗസ്ഥരെയും സജീവ സേവനത്തിനായി വിളിച്ചിരിക്കുന്നത്.
 
ടെറിട്ടോറിയല്‍ ആര്‍മിയുടെ നിലവിലുള്ള 32 ഇന്‍ഫന്‍ട്രി ബറ്റാലിയനുകളില്‍ നിന്നും 14 ബറ്റാലിയനുകളെയാണ് ആദ്യഘട്ടത്തില്‍ വിളിച്ചിരിക്കുന്നത്. സതേണ്‍, ഈസ്റ്റേണ്‍, വെസ്റ്റേണ്‍,സെന്‍ട്രന്‍, നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റേണ്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ആര്‍മി ട്രെയിനിംഗ് കമാന്‍ഡ് ഉള്‍പ്പടെയുള്ള വിവധ കമാന്‍ഡുകളിലായി 14 ബറ്റാലിയനുകളെ വിന്യസിക്കും.
 
 1948ലെ ടെറിട്ടോറിയല്‍ ആര്‍മി ചട്ടം 33 പ്രകാരമാണ് അടിയന്തിര സേവനങ്ങള്‍ക്കായി ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനുകളെ സേവനത്തിനായി വിളിച്ചിരിക്കുന്നത്. യുദ്ധേതര ചുമതലകളാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. അവശ്യ സേവനങ്ങള്‍ പരിപാലിച്ചും ഇന്ത്യന്‍ സൈന്യത്തെ പിന്തുണയ്ക്കുന്നതുമായ റിസര്‍വ് സൈന്യമാണ് ടെറിട്ടോറിയല്‍ ആര്‍മി.ടെറിട്ടോറിയല്‍ ആര്‍മി സജ്ജമാകുന്നതോടെ സൈന്യത്തിന് മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ നല്‍കാനാകും. നിലവില്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ 50,000ത്തോളം പേരാണ് ഉള്ളത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍