ഓൺലൈൻ വഴിയുള്ള പരിചയം, സുഹൃത്തിനെ കാണാൻ നാഗ്പൂർ സ്വദേശിയായ യുവതി പാകിസ്ഥാനിലേക്ക് കടന്നതായി റിപ്പോർട്ട്

അഭിറാം മനോഹർ

ഞായര്‍, 18 മെയ് 2025 (09:59 IST)
നാഗ്പൂരില്‍ നിന്നും കാണാതായി 43 വയസുകാരി നിയന്ത്രണരേഖ വഴി പാകിസ്ഥാനിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. നാഗ്പൂര്‍ സ്വദേശിനിയായ സുനിതയാണ് ബുധനാഴ്ച കാര്‍ഗില്‍ ജില്ലയിലെ ഗ്രാമത്തിലൂടെ പാകിസ്ഥാനിലേക്ക് കടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
 മെയ് 14ന് മകനുമായി കാര്‍ഗിലിലെ ഗ്രാമത്തിലെത്തിയ സുനിത മകനെ ഇന്ത്യയില്‍ നിര്‍ത്തി അതിര്‍ത്തികടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മകനോട് ഉടനെ തിരിച്ചെത്താം എന്ന് പറഞ്ഞാണ് യുവതി പോയത്. എന്നാല്‍ സുനിത തിരിച്ചെത്തിയില്ല.ഒറ്റപ്പെട്ട് നില്‍ക്കുന്ന കുട്ടിയെ കണ്ട 15കാരനെ നാട്ടുകാരാണ് ലഡാക്ക് പോലീസിനെ ഏല്‍പ്പിച്ചത്. അതേസമയം പാകിസ്ഥാനില്‍ വെച്ച് യുവതി അറസ്റ്റിലായാണ് വിവരമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സുനിതയുടെ ഫോണ്‍വിളി വിവരങ്ങളും മറ്റും പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം സുനിതയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍