ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

അഭിറാം മനോഹർ

തിങ്കള്‍, 12 മെയ് 2025 (17:58 IST)
പാകിസ്ഥാനെതിരായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പഹല്‍ഗാം ഭീകരാക്രമണ സമയത്ത് സൗദിയിലായിരുന്ന പ്രധാനമന്ത്രി സൗദി സന്ദര്‍ശനം പാതിവഴിയില്‍ നിര്‍ത്തിയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. തുടര്‍ന്ന് പ്രതിരോധ സേനകള്‍ക്ക് ശക്തമായി മുന്നോട്ട് പോകാനുള്ള അനുമതി പ്രധാനമന്ത്രി നല്‍കിയിരുന്നു.
 
 ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് ശേഷം ഇരുരാജ്യങ്ങളും ഏറ്റുമുട്ടലിലേക്ക് കടന്നപ്പോള്‍ ദില്ലിയിലെ വസതിയില്‍ പ്രധാനമന്ത്രി സൈനിക തലവന്മാരുമായും പ്രതിരോധമന്ത്രിയുമായും നിരന്തരം കൂടിയാലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍  2 തവണ സര്‍വകക്ഷിയോഗം നടന്നപ്പോഴും അതില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയോ വാര്‍ത്താക്കുറിപ്പ് ഇറക്കുകയോ ചെയ്തിരുന്നില്ല. ഇന്ത്യ- പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ അമേരിക്ക ഇടപ്പെട്ടു എന്നതടക്കമുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍