രാജ്യത്തെ മോശമായി പറഞ്ഞു, പാക് നടി മാവ്ര ഹൊക്കയ്നൊപ്പം അഭിനയിക്കില്ല, നിലപാട് വ്യക്തമാക്കി ഹർഷവർധൻ റാണ

അഭിറാം മനോഹർ

ഞായര്‍, 11 മെയ് 2025 (12:11 IST)
Harshvardhan Rane, mawra hocane
സനം തേരി കസം സിനിമയുടെ രണ്ടാം ഭാഗത്തില്‍ പാകിസ്ഥാന്‍ നടി മാവ്ര ഹൊക്കെയ്‌നിനൊപ്പം അഭിനയിക്കില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ഹര്‍ഷവര്‍ധന്‍ റാണ. സനം തേരി കസം സിനിമയുടെ റി റിലീസിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യഭാഗത്തിലെ താരങ്ങള്‍ തന്നെയാകും സിനിമയിലെന്നായിരുന്നു ഇതുവരെ വന്ന സൂചനകള്‍. എന്നാല്‍ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാക് നടി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് വിഷയത്തില്‍ ഹര്‍ഷവര്‍ധന്‍ റാണെ നിലപാട് വ്യക്തമാക്കിയത്.
 
എന്റെ രാജ്യത്തിന് നേരെ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ബഹുമാനപൂര്‍വം ഞാന്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞു. സനം തേരി കസം 2 നേരത്തെ തീരുമാനിച്ച  അതേ കാസ്റ്റിങ്ങാണെങ്കില്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ സഹകരിക്കാന്‍ ഞാന്‍ തയ്യാറല്ല. ഹര്‍ഷവര്‍ധന്‍ റാണെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മറ്റൊരു പോസ്റ്റില്‍ ഇന്ത്യയുടെ ഭീകരവാദികള്‍ക്കെതിരായ സമീപനത്തെ പറ്റി നടി മാവ്ര ഹൊക്കെയ്ന്‍ നടത്തിയ പരാമര്‍ശവും ഹര്‍ഷവര്‍ഷന്‍ റാണെ പങ്കുവെച്ചു. ഇത്തരം പ്രസ്താവനകളെ അവഗണിക്കാന്‍ പറ്റില്ലെന്ന് താരം വ്യക്തമാക്കി. ഞാന്‍ ലോകത്തെ എല്ലാ ആര്‍ട്ടിസ്റ്റുകളെയും ബഹുമാനിക്കുന്നു. എന്നാല്‍ എന്റെ രാജ്യത്തിനെ മോശമായി പറയുന്നത് പൊറുക്കാനാവുന്ന ഒന്നല്ല. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് നഷ്ടമാകുന്നത് എനിക്ക് വിഷയമല്ല. പക്ഷേ എന്റെ രാജ്യത്തിന്റെ അഭിമാനത്തെ ചവിട്ടിമെതിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തിനൊപ്പം നില്‍ക്കാം. പക്ഷേ മറ്റൊരു രാജ്യത്തിനോട് അനാദരവ് കാണിക്കുന്നത് നല്ലതല്ല. ഹര്‍ഷവര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍