കേരളത്തിലെ വിവിധ സര്‍വീസ് സഹകരണ ബാങ്കുകളിലെ നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സഹകരണ ബാങ്ക് പരീക്ഷാ ബോര്‍ഡ് നടത്തുന്ന റിക്രൂട്ട്‌മെന്റിന് ഓഗസ്റ്റ് 31 വരെ അപേക്ഷ നല്‍കാം. ക്ലര്‍ക്ക്, കാഷ്യര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
പത്താം ക്ലാസ്, ഡിഗ്രി, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍/ഓണ്‍ലൈന്‍/ എഴുത്തുപരീക്ഷയുറ്റെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്ന് നേരിട്ട് നിയമനം നല്‍കും.