സാമ്പത്തിക ബാധ്യതയെന്ന് സൂചന, കാസർകോട് കുടുംബത്തിലെ 3 പേർ ആസിഡ് കുടിച്ച് ജീവനൊടുക്കി

അഭിറാം മനോഹർ

വ്യാഴം, 28 ഓഗസ്റ്റ് 2025 (11:10 IST)
കാസർകോട് അമ്പലത്തറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി(60), ഭാര്യ ഇന്ദിര(57),മകൻ രഞ്ജേഷ്(36) എന്നിവരാണ് ആത്മഹത്യ ചെയ്തത്.മറ്റൊരു മകൻ രാകേഷ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 
 സാമ്പത്തിക ബാധ്യതകളാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയൽക്കാരനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം പോലീസിൽ വിവരം അറിയിച്ചു. പോലീസും നാട്ടുകാരും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍