തിരുവനന്തപുരം: ഈ ഒരു വയസ്സുകാരി കരയുമ്പോള്‍ വീഴുന്നത് കണ്ണുനീരല്ല അവളുടെ കണ്ണുകളാണ്. നെയ്യാറ്റിന്‍കര വെണ്ണപ്പകല്‍ സ്വദേശിയായ സായികൃഷ്ണന്റെയും സജിനിയുടെയും മകളായ കൊച്ചു അദ്വൈതയാണ് കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗത്താല്‍ വലയുന്നത്. കുട്ടിയുടെ കാഴ്ചശക്തിയും ഗുരുതരമായി തകരാറിലാണ്. കുട്ടി ഉറങ്ങുമ്പോള്‍ ഒഴികെ എല്ലായ്പ്പോഴും കണ്ണുകള്‍ ബാന്‍ഡേജ് ചെയ്തിരിക്കും.
മാതാപിതാക്കളെ കാണാന്‍ പോലും ബാന്‍ഡേജിന്റെ നേര്‍ത്ത വിടവുകളിലൂടെ മാത്രമേ സാധ്യമാകൂ. കണ്ണുകള്‍ പുറത്തേക്ക് വഴുതിപ്പോകാതിരിക്കാന്‍ എപ്പോഴും ബാന്‍ഡേജ് ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുണ്ട്. അദ്വൈതയുടെ ഇതേ അവസ്ഥയുണ്ടായിരുന്ന ഇരട്ട സഹോദരി അര്‍ദ്ധിത ചൊവ്വാഴ്ച മരിച്ചു. ഗര്‍ഭകാലത്തും പ്രസവസമയത്തും രണ്ട് കുട്ടികളും തികച്ചും സാധാരണക്കാരായിരുന്നു. ചികിത്സയ്ക്ക് വന്‍ തുകയാണ് ആശുപാതികള്‍ പറയുന്നത്.